കേരളത്തിൽ വീണ്ടും സ്വർണവില ഇടിഞ്ഞു; പവൻ ഇന്ന് ₹91,640
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞതായി വിപണി റിപ്പോർട്ടുകൾ. ഇതോടെ സ്വർണവില 92,000 രൂപയുടെ താഴെയായി. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ₹91,640 ആണ്. ഉപഭോക്താക്കൾക്ക് സ്വർണാഭരണം വാങ്ങുമ്പോൾ കുറഞ്ഞ പണിക്കൂലി 5%, ജിഎസ്ടി 3%, കൂടാതെ ഹാൾമാർക്കിങ് ചാർജുകൾ കൂടി ചേർന്നാൽ, ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിനായി ഒരു ലക്ഷത്തിന് മുകളിലുള്ള തുകയാണ് നൽകേണ്ടത്. […]







































































































































































































































































































































