ഗോവിന്ദച്ചാമി ജയില്‍ ചാടല്‍: ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സാധ്യത
കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ ഡിഐജിയുടെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ജയില്‍ മേധാവിക്ക് കൈമാറും. തുടര്‍ നടപടികള്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എടുക്കുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെയാണ് ഡിഐജി പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത. ഗോവിന്ദച്ചാമിയുമായി നേരിട്ട് ബന്ധം പുലര്‍ത്തിയ സഹതടവുകാരുടെയും, ഇതിനകം സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഇതിനിടെ, ജയില്‍ ചാടലുമായി ബന്ധപ്പെട്ട് […]







































































































































































































































































































































