ഗ്രീൻലൻഡ് വിഷയത്തിൽ യുഎസിനെതിരെ കടുത്ത മുന്നറിയിപ്പുമായി ഡെന്മാർക്ക്;
കോപ്പൻഹേഗൻ: ഗ്രീൻലൻഡ് കൈപ്പിടിയിലാക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരസ്യ ഭീഷണിക്ക് അതീവ ശക്തമായ ഭാഷയിൽ മറുപടി നൽകി ഡെന്മാർക്ക്. ഗ്രീൻലൻഡിലേക്ക് ഏതെങ്കിലും തരത്തിലുള്ള സൈനിക അതിക്രമം ഉണ്ടാകുകയാണെങ്കിൽ, യുഎസ് സൈന്യത്തിന് നേരെ ഉടൻ വെടിവെക്കുക, ചോദ്യങ്ങൾ പിന്നീട് എന്ന നിലപാടാണ് സ്വീകരിക്കുകയെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഈ മുന്നറിയിപ്പ് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഡാനിഷ് സൈന്യത്തിന്റെ 1952-ൽ നിലവിൽ വന്ന നിയമം ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്നും, അധിനിവേശം സംഭവിച്ചാൽ മുകളിൽ നിന്നുള്ള പ്രത്യേക […]







































































































































































































































































































































