മാർച്ച്‌ 7, 2026
High Court Directive on Hospitals: Treatment Must Not Be Denied

ഹൈക്കോടതിയുടെ കടുത്ത നിർദ്ദേശം: പണമില്ലെങ്കിലും ചികിത്സ നിഷേധിക്കരുത്

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വ്യക്തവും കർശനവുമായ നിർദ്ദേശങ്ങളുമായി ഹൈക്കോടതി. രോഗിക്ക് പണമില്ലെന്നോ ആവശ്യ രേഖകളില്ലെന്നോ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. ജീവൻ രക്ഷിക്കുവാനുള്ള പ്രാഥമിക ഉത്തരവാദിത്തം എല്ലാ ആശുപത്രികൾക്കും ബാധകമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധനയ്‌ക്ക് വിധേയരാക്കുകയും ആരോഗ്യനില സ്ഥിരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. തുടർചികിത്സ ആവശ്യമായിടത്ത് സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തവും ആശുപത്രികൾ ഏറ്റെടുത്തിരിക്കണം. ചികിത്സ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി ആശുപത്രി റിസപ്ഷനിലും വെബ്സൈറ്റിലും […]

സിദ്ധാർത്ഥൻ കേസ്: 19 വിദ്യാർത്ഥികൾ പുറത്താക്കി

സിദ്ധാർത്ഥൻ കേസ്: 19 പേർ പുറത്താക്കി, റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു.

വയനാട്: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ കേരള വെറ്ററിനറി സർവകലാശാല ശക്തമായ നടപടി സ്വീകരിച്ചു. അന്വേഷണം അനുസരിച്ച് കുറ്റക്കാരാണെന്ന് കണ്ടെത്തിയ 19 വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സർവകലാശാല ഈ വിവരം അറിയിച്ചത്. ഹൈക്കോടതിയിൽ സിദ്ധാർത്ഥന്റെ അമ്മ എം.ആർ. ഷീബ നൽകിയ ഹർജിക്കുള്ള മറുപടിയിലാണ് സർവകലാശാല തങ്ങളുടെ നടപടി വിശദീകരിച്ചത്. കുറ്റക്കാരായി തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾക്ക് മറ്റു കാമ്പസുകളിൽ പ്രവേശനം നൽകിയതിനെതിരെ […]