മാർച്ച്‌ 7, 2026
Kerala Higher Secondary Gets New Official Website Portal

ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയ വെബ്സൈറ്റ്; സേവനങ്ങൾ ഇനി hseportal.kerala.gov.inൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ കാര്യക്ഷമവും ആധുനികവുമാക്കുന്നതിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിഭാഗത്തിന് പുതിയ ഔദ്യോഗിക വെബ്സൈറ്റ് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർ സെക്കൻഡറി വിഭാഗം ഇതുവരെ ഉപയോഗിച്ചിരുന്ന www.dhsekerala.gov.in എന്ന വെബ്സൈറ്റ് പരിഷ്‌കരിച്ച് https://hseportal.kerala.gov.in എന്ന പുതിയ പോർട്ടലിലേക്കാണ് മാറ്റിയിരിക്കുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ ആവശ്യകത വർധിച്ചതും, വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും കൂടുതൽ ഉപയോക്തൃ സൗഹൃദ സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുമാണ് പുതിയ വെബ്സൈറ്റ് രൂപകൽപ്പന ചെയ്തത്. കൂടുതൽ ആധുനിക സവിശേഷതകൾ […]