ഹീറ്റ് 2: ക്രിസ്ത്യൻ ബെയ്ലും ലിയനാർഡോ ഡികാപ്രിയെയും ഒന്നിപ്പിക്കുന്ന ഹോളിവുഡ് ചിത്രം
മൈക്കിൾ മാൻ സംവിധാനം ചെയ്യുന്ന ഹീറ്റ് 2 എന്ന ചിത്രത്തിലൂടെയാണ് ഈ സൂപ്പർസ്റ്റാർ കൂട്ടുകെട്ട് രൂപപ്പെടുന്നത്. 1995-ൽ അൽ പച്ചീനോയും റോബർട്ട് ഡീ നീറോയും മുഖ്യവേഷത്തിൽ എത്തിയ ഹീറ്റ് വമ്പൻ ഹിറ്റായിരുന്നു. അതിന്റെ തുടർച്ചയാണോ ഹീറ്റ് 2, അതേ യൂണിവേഴ്സിൽ നടക്കുന്ന മറ്റൊരു കഥയാണോ, അതോ റീമേക്ക് ആണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ആദ്യ ചിത്രത്തിലെ ഗുണ്ടാസംഘത്തിന്റെ തലവനും ഒരു പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള ഏറ്റുമുട്ടൽ വലിയ പ്രശംസ നേടിയിരുന്നു. ഡികാപ്രിയോയുടെയും ബെയ്ലിന്റെയും ഒന്നിച്ചുവരവിനെ ലോക സിനിമാ […]







































































































































































































































































































































