തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രകൾ ഇന്ത്യൻ വിനോദസഞ്ചാരികൾ റദ്ദാക്കി; യാത്രാ റദ്ദാക്കലുകളിൽ 250% വർധന
പാക് അധിനിവേശ കശ്മീരിൽ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ക്കെതിരെ തുർക്കിയും അസർബൈജാനും പരസ്യമായി വിമർശനം രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യൻ വിനോദസഞ്ചാരികളുടെ പ്രതികരണം ശക്തമായത്. ഈ വിമർശനത്തെ തുടര്‍ന്ന്, ഇരുരാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ വ്യാപകമായി റദ്ദാക്കുകയാണ്. യാത്രാ പോർട്ടലായ മേക്ക് മൈ ട്രിപ്പ് പ്രകാരം, തുർക്കിയും അസർബൈജാനും ലക്ഷ്യമിട്ടുള്ള യാത്ര റദ്ദാക്കലുകൾക്ക് 250% വരെ വര്‍ധനയുണ്ടായി. അതേസമയം, പുതിയ ബുക്കിംഗുകൾക്ക് 60% കുറവുണ്ട്. മറ്റൊരു ട്രാവൽ സൈറ്റായ ഇക്സിഗോയും ഈ രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ താൽക്കാലികമായി നിർത്തുന്നതായി സ്ഥിരീകരിച്ചു. […]