ത്രാലില്‍ ഭീകര എറ്റുമുട്ടല്‍; മൂന്ന് ജെയ്‌ഷെ ഭീകരര്‍ വധിക്കപ്പെട്ടു
പുല്‍വാമയിലെ ത്രാലില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ജെയ്‌ഷെ-മൊഹമ്മദ് ഭീകരരെയാണ് സേന വധിച്ചത്. നാദിര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട ഭീകരരെ ആസിഫ് ഷെയ്ഖ്, അമീര്‍ നാസിര്‍ വാനി, യാവാര്‍ അഹമ്മദ് ഭട്ട് എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞത്. ഇത് കഴിഞ്ഞ 48 മണിക്കൂറിനിടെ കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ്. ചൊവ്വാഴ്ച ഷോപിയാനില്‍ നടന്ന വെടിവെയ്പ്പില്‍ ലഷ്‌കര്‍ ഭീകരര്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു. അതേസമയം ത്രാല്‍ ഏറ്റുമുട്ടലിന്റെ ഭാഗമായി, ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന സ്ഥലത്തെ സമീപവാസികളെ […]