ഇന്ത്യയുടെ ആകാശ സ്വപ്നത്തിന് ചിറകേകി സർല ഏവിയേഷൻ; എയർ ടാക്സികളുടെ പരീക്ഷണം ആരംഭിച്ചു
ബെംഗളൂരു:ഇന്ത്യയുടെ നഗര ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സർല ഏവിയേഷൻ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ ഇന്ത്യൻ സ്റ്റാർട്ടപ്പ്, രാജ്യത്ത് ആദ്യമായി ഇലക്ട്രിക് എയർ ടാക്സി (eVTOL) പരീക്ഷണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നഗരങ്ങൾക്കുള്ളിലും നഗരങ്ങൾക്കിടയിലുമുള്ള യാത്ര വേഗത്തിലും പരിസ്ഥിതി സൗഹാർദ്ദപരവും ചെലവ് കുറഞ്ഞതുമാക്കുകയാണ് കമ്പനിയുടെ ദീർഘകാല ലക്ഷ്യം. ഇന്ത്യയിലെ ആദ്യ വനിതാ പൈലറ്റായ സർല തുക്രാളിന്റെ പേരിലാണ് കമ്പനിക്ക് പേര് നൽകിയിരിക്കുന്നത്. 2023-ൽ ആരംഭിച്ച സർല ഏവിയേഷന്റെ പ്രധാന പദ്ധതിയാണ് ആറ് സീറ്റർ ഇലക്ട്രിക് ഫ്ലൈയിംഗ് […]







































































































































































































































































































































