മാർച്ച്‌ 7, 2026
Virat Kohli

വിജയ് ഹസാരെ ട്രോഫി: സുരക്ഷാ ആശങ്ക; ഡൽഹി–ആന്ധ്ര മത്സരം ചിന്നസ്വാമിയിൽ നിന്ന് മാറ്റി, കോലിയുടെ തിരിച്ചുവരവ് കാണാനെത്തിയവർക്ക് നിരാശ

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിയും ആന്ധ്രയും തമ്മില്‍ നാളെ നടക്കേണ്ടിയിരുന്ന മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് മാറ്റി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഉണ്ടായ വീഴ്ചകളാണ് വേദി മാറ്റാന്‍ കാരണം. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിദഗ്ദ സുരക്ഷാ സമിതി അനുമതി നിഷേധിച്ചതോടെയാണ് തീരുമാനം മാറ്റിയത്. സുരക്ഷാ സമിതി ഇന്നലെ സ്റ്റേഡിയത്തില്‍ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഗാലറികളുടെ നിയന്ത്രണം, പ്രവേശന കവാടങ്ങളിലെ ക്രമീകരണം, അടിയന്തര സാഹചര്യങ്ങളില്‍ […]