റെക്കോർഡ് തകർത്ത് രൂപ വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ 90.71 എന്ന ചരിത്രതലം
മുംബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും കുത്തനെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്നത്തെ വ്യാപാരത്തിൽ ഒരു യുഎസ് ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലാണ് രൂപ വ്യാപാരം നടത്തുന്നത്. ഡിസംബർ 12-ന് രേഖപ്പെടുത്തിയ 90 രൂപ 55 പൈസ എന്ന മുൻ റെക്കോർഡും ഇതോടെ മറികടന്നു. ഇന്ന് വ്യാപാരം ആരംഭിച്ചതുമുതൽ രൂപയ്ക്ക് തിരിച്ചുവരവിന്റെ സൂചനകൾ ഒന്നും പ്രകടമായിട്ടില്ലെന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഡോളറിനുള്ള ശക്തമായ ആവശ്യകതയും ഇന്ത്യ–യുഎസ് വ്യാപാര കരാറുമായി […]







































































































































































































































































































































