ഓഹരി വിപണിയും രൂപയും തുടർച്ചയായ അഞ്ചാം ദിവസവും മുന്നേറ്റത്തിൽ
ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യത ഓഹരി വിപണിയിൽ സ്ഥിരതയും ഉയർന്ന നിക്ഷേപ താൽപര്യവും ഉണ്ടാക്കി. കൊച്ചി: ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങൾ ചൂഷണം ചെയ്ത് ഇന്ത്യൻ ഓഹരി വിപണിയും രൂപയും തുടർച്ചയായ അഞ്ചാം ദിവസവും മികച്ച മുന്നേറ്റം രേഖപ്പെടുത്തി. വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഡോളറിന്റെ ദൗർബല്യവും വിപണിക്ക് ആകർഷകമായ ചലനം നൽകുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പ്രതീക്ഷകളെ ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്നലെ സെൻസെക്സ് 557 പോയിന്റ് നേട്ടത്തോടെ 76,905ലും, നിഫ്റ്റി 160 പോയിന്റ് ഉയർന്ന് 23,350ലും […]