മാർച്ച്‌ 7, 2026
Kamchatka Earthquake Triggers Tsunami Alert in Japan

റഷ്യൻ തീരത്ത് വൻ ഭൂചലനം; ജപ്പാനും റഷ്യയും സുനാമി ഭീഷണിയിൽ

റഷ്യയുടെ കാംചാക്ക തീരത്ത് റിക്ടർ സ്കെയിലിൽ 8.7 തീവ്രതയുള്ള ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്നാണ് ജപ്പാനും റഷ്യയും സുനാമി ഭീഷണിയിലാകുന്നത്. ജപ്പാനിലും റഷ്യയിലും തീരപ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. അമേരിക്കൻ തീരപ്രദേശങ്ങളിലേക്കും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജപ്പാനിലെ വടക്കുകിഴക്കൻ തീരത്ത് മൂന്ന് മീറ്റർ ഉയരത്തിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഫുക്കുഷിമയിലെ ആണവ നിലയവും അടിയന്തരമായി ഒഴിപ്പിക്കപ്പെട്ടു.ഇവിടെ വൈദ്യുതി ബന്ധം പൂർണമായും നിലച്ചതായും റിപ്പോർട്ടുകളുണ്ട്. റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീണു. […]