കേരളത്തില്‍ ഞായറാഴ്ച ‘കാന്ത’ നേടി 1.02 കോടി; ബോക്‌സ് ഓഫീസിൽ വൻ മുന്നേറ്റം
ദുൽഖർ സൽമാൻ നായകനായെത്തിയ കാന്ത പ്രേക്ഷകരുടെയും നിരൂപകരുടെയും വൻ പ്രശംസ നേടി തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്നായി സിനിമ വിലയിരുത്തപ്പെടുന്നു. സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ വേഫേറർ ഫിലിംസും സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ആഗോളതലത്തിൽ ഇതിനകം കാന്ത 24.50 കോടിയിലധികം നേടിയതായി റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ ഞായറാഴ്ച മാത്രം ചിത്രം 1.02 […]







































































































































































































































































































































