മെയ്‌ 19, 2025
Mock Drill Kerala

പാകിസ്ഥാനുമായി സംഘർഷ സാധ്യത; കടൽക്കര സംസ്ഥാനങ്ങളിൽ കർശന ജാഗ്രതാ നിർദ്ദേശങ്ങൾ

ഡൽഹി: ഇന്ത്യ–പാകിസ്താൻ അതിർത്തിയിൽ സംഘർഷ സാധ്യത ഉയരുന്നതിനിടെ, കേന്ദ്ര സർക്കാർ കടൽക്കര സംസ്ഥാനങ്ങളോടും പടിഞ്ഞാറൻ മേഖലകളോടും 10 കർശന നിർദേശങ്ങൾ നൽകി. കാർഗിൽ യുദ്ധകാലത്തുപോലും നടപ്പാക്കിയിട്ടില്ലാത്ത നിരീക്ഷണവും മോക്ക് ഡ്രില്ലുമാണ് പ്രധാന നിര്‍ദേശം. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ തുടങ്ങിയ തീര സംസ്ഥാനങ്ങൾക്കും ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, മധ്യപ്രദേശ്, ദാദ്ര നഗർ ഹവേലി എന്നീ പടിഞ്ഞാറൻ പ്രദേശങ്ങൾക്കും ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കൊച്ചിയും തിരുവനന്തപുരം ഉൾപ്പെടെ കേരളത്തിൽ കേന്ദ്രസേനയുടെ മേൽനോട്ടത്തിൽ മോക്ക് ഡ്രില്ലുകൾ […]

Vizhijam Port

വിഴിഞ്ഞം തുറമുഖം commissioning ഇന്ന്; കേരളത്തിന്റെ ഡ്രീം പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഇന്ന് ഔദ്യോഗികമായി commissioning ചെയ്യപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. സംസ്ഥാനത്തിന്റെ വികസന ചരിത്രത്തില്‍ ശ്രദ്ധേയമായൊരു ദിനമായി ഇന്ന് മാറിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. രാജ്ഭവനിലാണ് പ്രധാനമന്ത്രി താമസിച്ചത്. രാവിലെ 9.45ന് രാജ്ഭവനില്‍നിന്ന് പുറപ്പെട്ട പ്രധാനമന്ത്രി, 10.15ന് ഹെലികോപ്റ്ററില്‍ വിഴിഞ്ഞത്ത് എത്തി. തുറമുഖം നേരിട്ട് സന്ദര്‍ശിച്ചതിന് ശേഷമായിരിക്കും commissioning ചടങ്ങ്. ഉച്ചയ്ക്ക് 12.30ന് […]

Akshaya Tritiya

വില മാറ്റമില്ലെങ്കിലും അക്ഷയതൃതീയയിൽ സ്വർണക്കച്ചവടം സജീവം

അക്ഷയതൃതീയ ദിനം കേട്ടാൽ തന്നെ മലയാളികൾ സ്വർണവിപണിയിലേക്ക് തിരിയുന്ന ഒരു ദിവസം. വിശ്വാസമനുസരിച്ച് ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യവും അഭിവൃദ്ധിയും നൽകുമെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇത്തവണ അക്ഷയതൃതീയ ദിനം എത്തിയിട്ടും സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ മാറ്റമൊന്നും സംഭവിച്ചില്ല. ഇന്നും (ഏപ്രിൽ 30) ഒരു പവൻ സ്വർണത്തിന് വില 71,840 രൂപയിലാണ് തുടരുന്നത്. ഇന്നലെ പവന് 320 രൂപയുടെ വർധന രേഖപ്പെടുത്തിയതോടെയാണ് ഇപ്പോഴത്തെ നിരക്ക് രൂപപ്പെടുന്നത്. ഗ്രാമിന്‍റെ വില 8,980 രൂപയാണ്. വിപണി ഇന്ന് തത്സമയത്തിൽ […]