തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പണിമുടക്ക്
തിരുവനന്തപുരം: രാജ്യത്തുടനീളം പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് കേരളത്തില്‍ വലിയ സ്വാധീനം ചെലുത്താൻ സാധ്യത. ഇന്ന് അര്‍ദ്ധരാത്രിയില്‍ ആരംഭിച്ച് നാളെ അര്‍ദ്ധരാത്രി വരെ നീളുന്ന സമരത്തിന് 10 പ്രമുഖ ദേശീയ തൊഴിലാളി സംഘടനകള്‍ നേതൃത്വം നല്‍കുന്നു. കേന്ദ്രത്തിന്റെ ലേബര്‍ കോഡുകൾക്കെതിരെ 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, എച്ച്‌എംഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. വിവിധ സര്‍വീസ് സംഘടനകളും ജീവനക്കാരുടെ ഫെഡറേഷനുകളും പണിമുടക്കില്‍ പങ്കാളികളായതോടെ സംസ്ഥാനത്തെ പൊതുജീവിതം സ്തംഭിക്കാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ […]







































































































































































































































































































































