നാലാം വാർഷികത്തിലേക്ക് രണ്ടാം പിണറായി സർക്കാർ
കൊച്ചി: കേരളം പുതിയ വികസന പാതയിലേയ്ക്ക് മുന്നേറുകയാണെന്ന ആത്മവിശ്വാസത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ച് ആഘോഷിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, കെ.ബി. ഗണേഷ് കുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രി സ്വന്തം കൈകളിൽ മന്ത്രിമാർക്കായി കേക്കിന്റെ മധുരം പങ്കുവെച്ചത് ഈ സർക്കാർ നേടിയ നേട്ടങ്ങളെക്കുറിച്ചുള്ള ആത്മവിശ്വാസത്തിന്റെ പ്രതീകമായിരുന്നു. ജനങ്ങളുടെ വിശ്വാസം നേടിയ […]







































































































































































































































































































































