മെയ്‌ 30, 2025
containers fell into the sea

കടലിൽ കണ്ടെയ്നറുകൾ വീണു; തീരപ്രദേശങ്ങളിൽ സ്‌ഫോടന ഭീഷണി, ജാഗ്രതാ നിർദേശം

ആലപ്പുഴ: കടലിൽ വീണ ചരക്കുകണ്ടെയ്നറുകൾ തീരദേശത്ത് അടിയാൻ തുടങ്ങിയതോടെ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്‌ഫോടന സാധ്യത ഉള്ള കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകളാണ് കടലിൽ വീണത്. തറയിൽക്കടവ് ഭാഗത്ത് കണ്ടെയ്നറുകൾ പൊട്ടിയ നിലയിലാണ് കണ്ടെത്തിയത്. വെള്ളത്തിന് കറുത്ത നിറം തോന്നിയതായും റിപ്പോർട്ടുണ്ട്. എൻഡിആർഎഫും കസ്റ്റംസും തിരക്കിൽ: വിദഗ്ധ പരിശോധനയ്ക്കായി എൻഡിആർഎഫും, കൂടംകുളത്ത് നിന്നുള്ള വിദഗ്ധ സംഘവും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ശക്തികുളങ്ങര തീരത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തിയതായി കസ്റ്റംസ് സൂപ്രണ്ട് വിശാഖ് […]