കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു സാംസൺ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരം
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) ചരിത്രത്തിൽ ഇതുവരെ ഏറ്റവും ഉയർന്ന വിലയിലായ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. തിരുവനന്തപുരത്ത് നടന്ന താര ലേലത്തിൽ, ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും ഇന്ത്യൻ താരവുമായ സഞ്ജുവിനെ 26.8 ലക്ഷം രൂപക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. വെറും 3 ലക്ഷം രൂപ മാത്രമാണ് സഞ്ജുവിന്റെ അടിസ്ഥാന വിലയായിരുന്നത്. എന്നാൽ കനത്ത മത്സരത്തിനൊടുവിലാണ് താരത്തെ കൊച്ചി ടീം സ്വന്തമാക്കിയത്. 50 ലക്ഷം രൂപയാണ് ഒരു ടീമിന് ആകെ ചിലവഴിക്കാവുന്ന തുക, […]







































































































































































































































































































































