മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരുവർഷം: സംസ്ഥാന സ്കൂളുകളിൽ മൗനാചരണം
2024 ജൂലൈ 30ന് മുണ്ടക്കൈ – ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായ വിദ്യാർത്ഥികളോടുള്ള ആദരസൂചനയായി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് സമസ്ത വിദ്യാലയങ്ങളിലും ഈ മൗനാചരണം സംഘടിപ്പിക്കുന്നത്. കരാളമായ ആ ദുരന്തത്തിൽ 52 വിദ്യാര്‍ഥികൾ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 കുട്ടികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദുഃഖവും ആദരവും പങ്കുവെക്കുന്ന രീതിയിൽ ജനങ്ങളും വിദ്യാലയങ്ങളുമാണ് ഇന്ന് കാഠിന്യപൂർണ്ണമായ അനുഭവങ്ങൾ […]







































































































































































































































































































































