മാർച്ച്‌ 7, 2026
Kerala education department plans to reduce Class 10 syllabus

പഠനഭാരം കുറയ്ക്കാൻ സർക്കാർ നീക്കം; പത്താംക്ലാസ് സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

കൊല്ലം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് നിർണായക തീരുമാനത്തിലേക്ക്. പത്താം ക്ലാസിലെ സിലബസ് കുട്ടികൾക്ക് അധികഭാരമാകുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ, അടുത്ത അധ്യയനവർഷം മുതൽ സിലബസ് ഏകദേശം 25 ശതമാനം വരെ കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കൊല്ലത്ത് നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. പത്താം ക്ലാസ് സോഷ്യൽ സയൻസ് വിഷയത്തിലെ സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ നേരിട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. വിദ്യാർത്ഥികളുടെ ആശങ്കകൾ സർക്കാർ ഗൗരവത്തോടെ […]