മാർച്ച്‌ 7, 2026
Kerala School Reform

സ്കൂൾ ക്ലാസ്മുറികളിൽ ചരിത്രപരമായ മാറ്റങ്ങൾ; ‘നോ ബാക്ക് ബെഞ്ചേഴ്സ്’ ആശയവും ബാഗ് ഭാരക്കുറവും നടപ്പിലാക്കാൻ ഒരുങ്ങി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കുന്നതിന് ലക്ഷ്യമിട്ട് രണ്ട് നിർണായക പരിഷ്‌കരണങ്ങൾക്ക് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കുട്ടികളുടെ സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കുകയും ക്ലാസ് മുറികളിൽ ‘ബാക്ക് ബെഞ്ചേഴ്സ്’ എന്ന ആശയം ഇല്ലാതാക്കി എല്ലാവർക്കും സമാന പങ്കാളിത്തമുള്ള പഠനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്ന കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തിയാണ് ഈ നിർദ്ദേശങ്ങൾ […]

Minister Sivan Kutty launches “Koodeyundu”

കുട്ടികളുടെ മനസികാരോഗ്യത്തിന് പിന്തുണ നൽകാൻ സ്‌കൂളുകൾ മുന്നോട്ട്: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് അവരുടെ ആശങ്കകളും ഭയങ്ങളും തുറന്ന് പറയാവുന്ന സൗഹൃദപരമായ അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുമുണ്ടാകണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും രക്ഷിതാക്കളും കുട്ടികളോടൊപ്പം ചേർന്ന് ഈ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. “കൂടെയുണ്ട് കരുത്തേകാൻ” എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി പ്രത്യേക ബോധവൽക്കരണ പരിപാടി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച വിദ്യാഭ്യാസമന്ത്രി, ചരിത്രത്തിൽ ആദ്യമായാണ് 3,15,986 വിദ്യാർത്ഥികൾ ഒന്നാം വർഷം ക്ലാസ്സിലേക്ക് എത്തുന്നതെന്ന് വ്യക്തമാക്കി. പഠന […]