മാർച്ച്‌ 7, 2026
Kerala Govt Offices Five Day Work Plan

സർക്കാർ ഓഫീസുകൾക്ക് 5 പ്രവൃത്തി ദിനം; സമയക്രമം പുനഃക്രമീകരിക്കാൻ നീക്കം, സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം അഞ്ചാക്കി മാറ്റുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. നിർദേശത്തെ സർവീസ് സംഘടനകൾ സ്വാഗതം ചെയ്തു. ജീവനക്കാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അജണ്ട തയ്യാറാക്കി മുഖ്യമന്ത്രിയെ അറിയിക്കുമെന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വ്യക്തമാക്കി. അന്തിമ തീരുമാനത്തിന് മുമ്പ് ജീവനക്കാരുടെ സംഘടനകളുമായി ഒരു വട്ടം കൂടി ചർച്ച നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തന സമയം രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെയാണ്. അഞ്ചുദിന പ്രവർത്തി സമ്പ്രദായത്തിലേക്ക് […]