മെയ്‌ 19, 2025
Kerala SSLC 2025

എസ്എസ്എൽസി ഫലം പുറത്ത്; വിജയശതമാനം 99.5%, മലപ്പുറം മുൻപന്തിയിൽ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.5 ശതമാനമാണ് വിജയശതമാനം, കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഇത്. 61,449 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും ഫുൾ  എ പ്ലസാണ് ലഭിച്ചത്. വിജയികളിൽ മുൻതൂക്കം മലപ്പുറം ജില്ലക്കാണ്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം 4,26,697 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഫലം വൈകിട്ട് നാല് മണിക്ക് ശേഷം പി.ആർ.ഡി. ലൈവ് ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയും അറിയാൻ കഴിയും.