ഹൈക്കോടതി ഇടപെടൽ: കേരള സ്റ്റോറി 2 റിലീസിന് വഴിയൊരുങ്ങി
വിവാദങ്ങൾക്കൊടുവിൽ കേരള സ്റ്റോറി 2 തിയേറ്റർ റിലീസിനായി വീണ്ടും പാത തെളിഞ്ഞു. സിനിമയുടെ പ്രദർശനത്തിന് സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയിരുന്ന ഇടക്കാല സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസ് ശുശ്രൂദ് ധർമ്മധികാരി അധ്യക്ഷനായ ബെഞ്ചാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ. സിനിമ മതസൗഹാർദ്ദത്തെ ബാധിക്കുന്ന തരത്തിലല്ലെന്നും, റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്നും നിർമ്മാതാക്കൾ കോടതിയെ ബോധ്യപ്പെടുത്തി. മുമ്പ് […]







































































































































































































































































































































