മാർച്ച്‌ 10, 2026
Kerala Tourist Bus White Colour Rule Withdrawn Decision

ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ; ഏകീകൃത വെള്ള നിറം പിൻവലിക്കാൻ തീരുമാനം

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയിരുന്ന ഏകീകൃത വെള്ള നിറം പിൻവലിക്കാൻ തീരുമാനം. ഇന്ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനം എടുത്തത്. നിലവിൽ ടൂറിസ്റ്റ് ബസുകൾക്ക് നിർബന്ധമാക്കിയിരുന്ന വെള്ള നിറം ആകർഷകമല്ലെന്നും വിനോദയാത്രാ മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്നുമുള്ള ബസ് ഉടമകളുടെ പരാതികൾ പരിഗണിച്ചാണ് ഈ തീരുമാനം. യോഗത്തിൽ പങ്കെടുത്ത പലരും ടൂറിസ്റ്റ് ബസുകൾക്ക് വീണ്ടും വിവിധ നിറങ്ങൾ അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ഏകീകൃത വെള്ള നിറം പിൻവലിക്കുന്നതിനുള്ള ഔദ്യോഗിക ഉത്തരവ് ഉടൻ […]