കുവൈത്തിൽ ഡ്രോൺ ആക്രമണം; മിന അൽ അഹ്മദി റിഫൈനറിയിൽ തീപിടിത്തം, ഗൾഫിൽ സംഘർഷം രൂക്ഷം
കുവൈത്ത്: ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നതിനിടെ കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയിൽ ഡ്രോൺ ആക്രമണം ഉണ്ടായതായി ഔദ്യോഗിക സ്ഥിരീകരണം. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയുടെ നിയന്ത്രണത്തിലുള്ള റിഫൈനറിയിലെ ഒരു ഓപ്പറേഷണൽ യൂണിറ്റിനെയാണ് ലക്ഷ്യമിട്ടത്. ആക്രമണത്തെ തുടർന്ന് ചെറിയ തോതിൽ തീപിടിത്തം ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ അടിയന്തര പ്രതികരണ സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയതെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. […]



















































































































































































































































































































































