യുവ അഭിഭാഷകയെ ആക്രമിച്ച കേസിൽ പ്രതിയായ അഡ്വ. ബെയ്‌ലിന്‍ ദാസ് റിമാൻഡിൽ
തിരുവനന്തപുരം: യുവ അഭിഭാഷകയെ ആക്രമിച്ച കേസിൽ പ്രതിയായ അഡ്വ. ബെയ്‌ലിന്‍ ദാസിനെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇയാളെ ഈ മാസം 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിനാണ് ഉത്തരവിട്ടത്. ജാമ്യഹർജിയിൽ വിധി നാളെ പ്രസ്താവിക്കും. പ്രോസിക്യൂഷന്‍ ബെയ്‌ലിന് ജാമ്യം അനുവദിക്കരുതെന്ന് കോടതി മുന്നില്‍ വാദിച്ചു. ഗൗരവമേറിയ കുറ്റകൃത്യമാണ് ഉണ്ടായതെന്നും, നിയമത്തെ ബഹുമാനിക്കേണ്ട ഒരാളായിട്ടാണ് പ്രതി ബെയ്‌ലിന്‍ ചിന്തിക്കപ്പെടേണ്ടതെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, സംഭവത്തിന് പ്രേരണയായത് യുവ അഭിഭാഷകയാണെന്ന് പ്രതിഭാഗം ആരോപിച്ചു. സംഭവത്തെ അതിരുവിട്ടു […]