“മധുവിധു” മെയ് 1 ന് ആഗോള റിലീസ്; ഷറഫുദീൻ നായകനായി എത്തുന്ന കുടുംബചിത്രം
മലയാള സിനിമാപ്രേമികൾക്ക് കാത്തിരിപ്പിനൊടുവിൽ സന്തോഷവാർത്ത. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന “മധുവിധു” എന്ന പുതിയ ചിത്രം 2026 മെയ് 1 ന് ലോകമെമ്പാടുമായി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഷറഫുദീൻ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദാണ്. വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം ശാന്തകുമാറും മാളവിക കൃഷ്ണദാസും സഹനിർമ്മിക്കുന്നു. ബാബുവേട്ടൻ പ്രൊഡക്ഷൻസ് ആണ് സഹനിർമ്മാണ ബാനർ. നായികയായി കല്യാണി പണിക്കർ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആണ് […]







































































































































































































































































































































