മകരവിളക്ക് ദിനത്തിൽ കർശന നിയന്ത്രണങ്ങൾ: 35,000 പേർക്ക് മാത്രം പ്രവേശനം; 11 മണിക്ക് ശേഷം സന്നിധാനത്തിലേക്ക് പ്രവേശനം നിരോധിച്ച് ഹൈക്കോടതി
ശബരിമല മകരവിളക്ക് ഉത്സവ ദിനത്തിൽ തീർത്ഥാടകരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനായി ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മകരവിളക്ക് ദിനത്തിൽ സന്നിധാനത്തിലേക്ക് പ്രവേശനം ആകെ 35,000 പേർക്കു മാത്രമായി പരിമിതപ്പെടുത്തി. വെർച്വൽ ക്യൂ സംവിധാനം വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5,000 പേർക്കുമാണ് അനുമതി. കോടതി ഉത്തരവനുസരിച്ച്, ജനുവരി 14 (മകരവിളക്ക് ദിനം) രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്ന് ആരെയും പമ്പയിലേക്ക് കടത്തിവിടരുത്. അതുപോലെ, രാത്രി 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്ന് […]







































































































































































































































































































































