പച്ചക്കറി വില കുതിക്കുന്നു: മുരിങ്ങക്കായ കിലോയ്ക്ക് ₹250; തമിഴ്നാട് മഴ വരവ് ബാധിച്ചു
സംസ്ഥാനത്ത് പച്ചക്കറി വില ശക്തമായി ഉയരുകയാണ്. മൊത്ത വിപണിയിൽ മുരിങ്ങക്കായയുടെ വില കിലോയ്ക്ക് 250 രൂപയിലെത്തി. പയറും ബീൻസും കിലോയ്ക്ക് 80 രൂപയോട് അടുത്താണ് വില. ചില്ലറ വിപണിയിലെത്തുമ്പോൾ ഈ നിരക്ക് ഇനിയും ഉയരുമെന്നാണ് വ്യാപാരികളുടെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ തുടരുന്ന മഴയും ഗതാഗത തടസവും കാരണം പച്ചക്കറി വരവ് ഗണ്യമായി കുറഞ്ഞതാണ് വില വർധനവിലേക്ക് നയിച്ചത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഡിസംബർ ഒമ്പത് വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദം ഒരിടത്ത് നിൽക്കുന്നതാണ് ശക്തമായ […]







































































































































































































































































































































