മാർച്ച്‌ 7, 2026
A maternal rescue in Idukki saved an 8-month pregnant woman

ഇടമലക്കുടിയിൽ മാതൃ–ശിശു രക്ഷാപ്രവർത്തനം; ആരോഗ്യ പ്രവർത്തകരുടെ അതിവേഗ ഇടപെടൽ രണ്ട് ജീവൻ രക്ഷിച്ചു

ഇടുക്കി ഇടമലക്കുടിയിൽ എട്ടുമാസം ഗർഭിണിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ ആരോഗ്യ പ്രവർത്തകർ രക്ഷപ്പെടുത്തി. വനത്തിനുള്ളിലെ ഇടമലക്കുടി ഉന്നതിയിൽ നിന്ന് 18 കിലോമീറ്റർ ദൂരത്തിൽ നിന്ന് ആംബുലൻസ് ഉപയോഗിച്ച് യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചതോടെയാണ് സുരക്ഷിത പ്രസവം സാധ്യമായത്. അമ്മയും കുഞ്ഞും ഇപ്പോൾ സുഖമാണ്. ക്ഷയരോഗ ബോധവത്കരണ ക്യാമ്പിനായി ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിൽ തങ്ങിയിരുന്ന ആരോഗ്യ പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തൊടുപുഴ മൊബൈൽ മെഡിക്കൽ യൂണിറ്റിലെ ഡോ. എസ്.ഡി. അയ്യപ്പദാസ്, ഇടമലക്കുടി മെഡിക്കൽ ഓഫീസർ ഡോ. സഖിൽ […]