ഏപ്രിൽ 19, 2025
school admission for guest workers’ children

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് പഠനത്തിൽ തുടർച്ച ഉറപ്പാക്കാൻ സർക്കാർ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി എത്തുന്ന അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാർ കർശന നടപടികളിലേക്ക്. ഇവരുടെ വാസസ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് എല്ലാ കുട്ടികളെയും സ്കൂളിലേക്ക് കൊണ്ടുവരാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മെയ് മാസത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി, സ്കൂൾ പ്രവേശനം ഉറപ്പാക്കലിനായി സംസ്ഥാനതലത്തിൽ ഏകോപിതമായ ശ്രമമാണ്. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കളുടെ സമിതി ഭാരവാഹികൾ എന്നിവരുടെ സഹായം ഏറ്റെടുക്കും. മെയ് 7ന് […]