ശബരിമല മണ്ഡലകാല വിലയിരുത്തൽ: മന്ത്രി വി എൻ വാസവൻ ഇന്ന് എത്തുന്നു, യോഗം നാളെ
ശബരിമലയിലെ മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം മന്ത്രി വി എൻ വാസവൻ ഇന്ന് ശബരിമലയിലെത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉദ്യോഗസ്ഥരുടെ യോഗം നാളെ നടക്കും. പെരുമാറ്റചട്ടം നിലവിലുള്ള സാഹചര്യത്തിൽ യോഗം ചേരുന്നത് തെരെഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നെങ്കിലും, ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകിയിരുന്നു. ഇതിനിടെ, ശബരിമലയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തിയതോടെ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന കാത്തിരിപ്പുകൾ കുറഞ്ഞിരിക്കുകയാണ്. വലിയ നടപ്പന്തലിൽ ഭാഗിക തിരക്ക് രേഖപ്പെടുത്തിയെങ്കിലും, കാനനവഴിയിൽ നീണ്ട ക്യൂകൾ ഇല്ലെന്നതാണ് വിവരം. […]







































































































































































































































































































































