ഇന്ത്യാ-പാക് സംഘര്‍ഷം; പ്രധാനമന്ത്രിയുടെ വസതിയില്‍ നരേന്ദ്ര മോദിയും അജിത് ഡോവലും കൂടിക്കാഴ്ച നടത്തി.
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാനെതിരായ ‘ഓപ്പറേഷൻ സിന്ദൂർ’ ശേഷമുള്ള അതിർത്തി സാഹചര്യങ്ങളും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. സർവകക്ഷി യോഗത്തിനു മുന്നോടിയായിട്ടാണ് ഇരുവരും സമ്പർക്കം സ്ഥാപിച്ചത്. പഹൽഗാമിലെ ഭീകരാക്രമണത്തിന് തുടർന്നുള്ള ഇന്ത്യൻ കരസേനയുടെ നടപടിയാണ് ഓപ്പറേഷൻ സിന്ദൂർ. പാക്കിസ്ഥാനിലെ ഒമ്പത് ഭീകരക്യാമ്പുകൾ ആക്രമിച്ച ഈ സൈനികപ്രവർത്തനത്തിന് രണ്ടാമത്തെ ഘട്ടം ഉടൻ ഉണ്ടാകുമെന്ന് സൂചന. ഇന്ത്യയുടെ പട്ടികയിലുളള 21 ഭീകര കേന്ദ്രങ്ങളിൽ […]