ഫെബ്രുവരി 12: 24 മണിക്കൂർ ദേശീയ പണിമുടക്ക് അർധരാത്രി മുതൽ; കേരളം പൂർണമായി സ്‌തംഭിക്കുമെന്ന മുന്നറിയിപ്പ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. സംസ്ഥാനത്ത് വ്യാപകമായ പിന്തുണ ലഭിച്ചിരിക്കുന്നതിനാൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്നാണ് യൂണിയൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, സ്വകാര്യവത്കരണ നയങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പണിമുടക്കിന് പിന്നിൽ. വ്യവസായ, കാർഷിക, വാണിജ്യ, വ്യാപാര മേഖലകൾ 24 മണിക്കൂറും […]







































































































































































































































































































































