പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക്; മാർച്ച് 11ന് കൊച്ചിയിൽ എൻഡിഎ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന സന്ദർശനത്തിന് എത്തും. മാർച്ച് 11ന് കൊച്ചിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ഏകദേശം അരലക്ഷം ആളുകൾ പങ്കെടുക്കുമെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. “മാറ്റം തുടങ്ങാം, വികസിത കേരളം മോദിയ്ക്കൊപ്പം” എന്നതാണ് എൻഡിഎയുടെ പ്രധാന മുദ്രാവാക്യം. പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്ന ദിവസം വിപുലമായ റോഡ് ഷോയും സംഘടിപ്പിക്കും. […]










































































































































































































































































































































