മാർച്ച്‌ 7, 2026
New Government in Manipur

മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് അധികാരമേൽക്കും; യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയാകും

ഇംഫാൽ: നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും രാഷ്ട്രപതി ഭരണത്തിനും വിരാമമിട്ട് മണിപ്പൂരിൽ പുതിയ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്ന് വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങിൽ മെയ്തെയ് വിഭാഗത്തിൽ നിന്നുള്ള യുംനാം ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കുക്കി വിഭാഗത്തിൽ നിന്നുള്ള നെംച കിപ്ഗെൻ ഉപമുഖ്യമന്ത്രിയായും ചുമതലയേൽക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി യുംനാം ഖേംചന്ദ് സിങ് ബിജെപി ദേശീയ നേതാക്കളോടൊപ്പം രാജ്ഭവനിലെത്തി ഗവർണർ അജയ്കുമാർ ഭല്ലയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ രൂപീകരണം, അധികാര വിഭജനം, […]