കൂരിയാട് ദേശീയപാത തകർന്ന സംഭവം: നിർമ്മാണത്തിൽ ഗുരുതര വീഴ്ചകൾ – റോഡ് പുനർനിർമ്മിക്കാൻ ശുപാർശ
മലപ്പുറം: കൂരിയാട് ദേശീയപാത തകർന്നതിന്റെ പശ്ചാത്തലത്തിൽ നിർമ്മാണ കമ്പനികളും ബന്ധപ്പെട്ട ഏജൻസികളും നടത്തിയ ഗൗരവമുള്ള വീഴ്ചകളെക്കുറിച്ച് വിദഗ്ധ സമിതി പുറത്ത് വിട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. സംരക്ഷണ ഭിത്തിയടക്കം ഇടിഞ്ഞ ഭാഗം ഏകദേശം ഒരു കിലോമീറ്ററോളം ഭാഗത്താണ് അപകടം ഉണ്ടായത്. റോഡ് നിർമാണത്തിന് മുമ്പ് മണ്ണ് പരിശോധനയും അടിസ്ഥാന സാങ്കേതിക പഠനങ്ങളും ഫലപ്രദമായി നടത്തിയില്ലെന്നാണ് സമിതി വ്യക്തമാക്കുന്നത്. നിലവിലെ റോഡ് ഭാഗം പൂർണമായി നീക്കംചെയ്ത് പുതിയതായി പുനർനിർമ്മിക്കേണ്ടതുണ്ടെന്ന് സമിതി ശക്തമായി ശുപാർശ ചെയ്യുന്നു. റിപ്പോർട്ടിൽ നിർമ്മാണ കമ്പനിയുടേയും […]







































































































































































































































































































































