മാർച്ച്‌ 7, 2026
UPI Payments Expand to UAE

യുഎഇയിലും യുപിഐ സേവനം; ഇന്ത്യക്കാർക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ഇടപാടുകൾക്ക് വാതിൽ തുറന്നു…

ഇന്ത്യൻ ഉപയോക്താക്കൾക്ക് യുഎഇയിലേയും വ്യാപാര മേഖലകളിലേയും ഡിജിറ്റൽ ഇടപാടുകൾക്ക് യുപിഐ സംവിധാനം ഉപയോഗിക്കാനുള്ള സാധ്യതകൾ വേഗത്തിൽ വിപുലീകരിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി, യുഎഇയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ‘ആനി’യും ഇന്ത്യയുടെ യുപിഐ സംവിധാനവും തമ്മിൽ ധാരണയായി. ഇന്ത്യയുടെ തത്സമയ പേയ്മെന്റ് സംവിധാനമായ യുപിഐ, ഇനി യുഎഇയിലും സമാന രീതിയിൽ പ്രവർത്തിക്കാൻ സജ്ജമാകുന്നു. യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളിലും ടാക്‌സികളിലും യുപിഐ സംവിധാനം ഉടനെതന്നെ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കും സന്ദർശകർക്കും ഇത് വലിയ സഹായമാകുമെന്ന് വിദേശകാര്യ […]