അമേരിക്ക വരെ എത്തുന്ന മിസൈൽ ഭീഷണി; പാകിസ്ഥാൻ വികസനത്തിൽ, ചൈന–റഷ്യ പിന്തുണയോടെ: തുൾസി ഗബ്ബാർഡിന്റെ മുന്നറിയിപ്പ്
വാഷിങ്ടൺ: യുഎസിനെ ലക്ഷ്യമാക്കി ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ശേഷി വികസിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാനും ഇടം പിടിക്കാമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് മുന്നറിയിപ്പ് നൽകി. 2026 ലെ വാർഷിക ഭീഷണി വിലയിരുത്തൽ റിപ്പോർട്ട് യുഎസ് സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കവെയാണ് അവർ ഈ നിർണായക പരാമർശം നടത്തിയത്. റഷ്യ, ചൈന, ഉത്തരകൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവ ഉൾപ്പെടെ പല രാജ്യങ്ങളും യുഎസിന്റെ സുരക്ഷാ പരിധി ലക്ഷ്യമിട്ട് ആണവായുധം വഹിക്കാൻ കഴിയുന്ന നൂതന […]



















































































































































































































































































































































