അടിമുടി നിഖില വിമൽ ഷോ; കേവല കെട്ടുകഥയല്ല ഈ ‘പെണ്ണ് കേസ്’ – റിവ്യൂ
ഒരു പക്കാ ഡീസന്റ് കോമഡി–ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് ‘പെണ്ണ് കേസ്’ എന്ന സിനിമയെ വിശേഷിപ്പിക്കാം. നിഖില വിമൽ നായികയായി എത്തിയ ഈ ചിത്രം, ഒരു തണുത്ത കാറ്റുപോലെ ആരംഭിച്ച് പിന്നീട് ശക്തമായി ആഞ്ഞടിക്കുന്ന കഥാപ്രവാഹമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയ നിമിഷം മുതൽ തന്നെ ഇത് ഒരു വിവാഹ തട്ടിപ്പ് കഥയാണെന്ന് വ്യക്തമായിരുന്നെങ്കിലും, ആ വിഷയത്തെ അവതരിപ്പിച്ചിരിക്കുന്ന രീതി സിനിമയെ വേറിട്ടുനിർത്തുന്നു. ‘പെണ്ണ് കേസ്’ കേവലമായൊരു കെട്ടുകഥയല്ല; പലപ്പോഴും വാർത്തകളിൽ നമ്മൾ കണ്ടും മറന്നും പോയ വിവാഹ […]







































































































































































































































































































































