കായലിന് മീതെ കേരളത്തിലെ ഏറ്റവും നീളമേറിയ പാലം; പെരുമ്പളം പാലം ഉദ്ഘാടനം ഉടൻ, ഏഴുദിവസത്തെ ആഘോഷങ്ങൾക്കും തീരുമാനം
ആലപ്പുഴ: കായലിന് കുറുകെ നിർമ്മിച്ച കേരളത്തിലെ ഏറ്റവും നീളമേറിയ പാലമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് ദലീമ ജോജോ എംഎൽഎ അറിയിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട സംഘാടകസമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് എംഎൽഎ ഇക്കാര്യം വ്യക്തമാക്കിയത്. “ആരെയും മാറ്റിനിർത്താത്ത വികസനമാണ് ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്നത്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് പെരുമ്പളം പാലം,” ദലീമ ജോജോ പറഞ്ഞു. നിരവധി സാങ്കേതികവും ഭൗഗോളവുമായ വെല്ലുവിളികൾ അതിജീവിച്ചാണ് പാലം പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിയതെന്നും എംഎൽഎ പറഞ്ഞു. പാലം […]







































































































































































































































































































































