ബ്രസീലിൽ പ്രധാനമന്ത്രി മോദിക്ക് ഹൃദയംഗമമായ സ്വീകരണം
ബ്രസീലിയ: ബ്രസീലിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹൃദയസ്പർശിയായ സ്വീകരണം. പഞ്ചരാജ്യ പര്യടനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ മോദിയെ ബ്രസീലിന്റെ പ്രതിരോധമന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ വിമാനത്താവളത്തിൽ ഔദ്യോഗികമായി സ്വീകരിച്ചു. പ്രധാനമന്ത്രിയെ കാണാൻ ഇന്ത്യൻ സമൂഹം ഏറെ ആവേശത്തോടെ എത്തുകയും ഹൃദയപൂർവ്വം വരവേറ്റുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ‘സ്റ്റേറ്റ് വിസിറ്റ്’ തലത്തിലേക്ക് ഉയർത്തിയ ബ്രസീൽ സര്‍ക്കാര്‍, അഞ്ചു പതിറ്റാണ്ടിനു ശേഷമുള്ള അപൂർവമായ അംഗീകാരമാണ് നൽകിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവയുമായി ഔദ്യോഗിക […]







































































































































































































































































































































