കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും ഹൃദയാരോഗ്യത്തിനും മത്തന്‍കുരു എങ്ങനെ സഹായിക്കുന്നു?
വലിപ്പത്തില്‍ ചെറുതായെങ്കിലും ആരോഗ്യഗുണങ്ങളില്‍ വലുതാണ് മത്തന്‍കുരു (Pumpkin Seeds). ഇന്നത്തെ ജീവിതശൈലിയിലെ മാറ്റങ്ങള്‍, തെറ്റായ ഭക്ഷണരീതികള്‍, വ്യായാമക്കുറവ്, മാനസിക സമ്മര്‍ദ്ദം എന്നിവ മൂലം കൊളസ്‌ട്രോള്‍ പ്രശ്‌നം ചെറുപ്പക്കാരിലും കുട്ടികളിലും പോലും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്. ഇതിന്‍റെ ഏറ്റവും വലിയ ഭീഷണി ഹൃദയാരോഗ്യത്തോടുള്ള അപകടസാധ്യതയാണ്. എന്നാല്‍ ശരിയായ ഭക്ഷണശീലങ്ങളിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ നിയന്ത്രിക്കാനാവും. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു സ്വാഭാവിക ഭക്ഷ്യഘടകമാണ് മത്തന്‍കുരു. പോഷകസമൃദ്ധമായ മത്തന്‍കുരുവില്‍ ഹൃദയത്തിന് ഗുണകരമായ നല്ല കൊഴുപ്പുകള്‍, നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ […]







































































































































































































































































































































