ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസം: ആദ്യ റിസർവേഷൻ ചാർട്ട് ഇനി 10 മണിക്കൂർ മുമ്പ്
ദില്ലി: ട്രെയിൻ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്ന സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ. ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്. ഇതോടെ യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ ടിക്കറ്റ് കൺഫേം ആയോ എന്ന കാര്യം അറിയാൻ സാധിക്കും. ഇതുവരെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപാണ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കിയിരുന്നത്. പുതിയ തീരുമാനപ്രകാരം, ഇനി മുതൽ ആദ്യ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപേ തയ്യാറാക്കും. ഇതോടെ വെയ്റ്റിംഗ് […]







































































































































































































































































































































