മാർച്ച്‌ 7, 2026
Sabarimala gold theft case

ശബരിമല സ്വർണക്കൊള്ള കേസ്: ഇഡി അന്വേഷണം, മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്

കൊല്ലം:ശബരിമല സ്വർണക്കൊള്ള കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഔദ്യോഗിക അന്വേഷണം നടത്തുമെന്ന് കൊല്ലം വിജിലൻസ് കോടതി. കേസുമായി ബന്ധപ്പെട്ട എഫ്ഐആർ, റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെയുള്ള മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിനായി രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഇഡിക്ക് കൈമാറുന്നതിനെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. സമാന്തര അന്വേഷണം നടക്കുന്നത് കേസിന്റെ പുരോഗതിയെ ബാധിക്കുമെന്നും, കൂടുതൽ […]

Sabarimala gold theft case

ശബരിമല സ്വർണക്കൊള്ള അന്വേഷണം: സന്നിധാനത്ത് എസ്‌.ഐ‌.ടി നിർണായക പരിശോധന ആരംഭിച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക ഘട്ടത്തിലേക്ക് എത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഹൈക്കോടതി നിർദേശിച്ച പ്രകാരം സന്നിധാനത്ത് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. പരിശോധനയുടെ ഭാഗമായി ക്ഷേത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണപാളികളിൽ ചിലത് ഇളക്കി മാറ്റി സാമ്പിൾ ശേഖരിക്കുകയാണ് സംഘം. ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിന്റെ വലത് ഭാഗത്തെയും സ്വർണപാളികളാണ് ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. പരിശോധനകൾ പൂർത്തിയാക്കിയതിന് ശേഷം ഇവ പുനഃസ്ഥാപിക്കും. സ്വർണപാളികളുടെ യഥാർത്ഥ തൂക്കം നിർണയിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട സംസ്ഥാന പൊലീസ് […]