കൊളംബിയയിൽ പാസഞ്ചർ വിമാനം തകർന്നു; 15 പേരും മരിച്ചു, അന്വേഷണം ആരംഭിച്ചു
ബോഗോട്ട: കൊളംബിയയിൽ പാസഞ്ചർ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൽ 15 പേർ കൊല്ലപ്പെട്ടു. വെനസ്വേല അതിർത്തിക്ക് സമീപമുള്ള ഒക്കാന മേഖലയിലാണ് അപകടം നടന്നത്. സറ്റീന (SATENA) വിമാന കമ്പനിയുടെ HK 4709 നമ്പർ വിമാനം ഒക്കാന വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീണതായാണ് പ്രാഥമിക വിവരം. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്നും സ്ഥിരീകരിച്ചു. 13 യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നത് പർവതമേഖലയിൽ വിമാനം തകർന്നുവീണത് ദുര്‍ഘടമായ പർവത […]







































































































































































































































































































































