ഷോപ്പിയാനിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന; ഭീകർക്കായി തിരച്ചിൽ തുടരുന്നു
ഷോപ്പിയാൻ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേനയ്ക്ക് വലിയ മുന്നേറ്റം. കൊല്ലപ്പെട്ടത് ലഷ്കർ-ഇ-തൊയ്ബ ഭീകരനാണെന്ന് ജമ്മു കശ്മീർ പൊലീസ് സ്ഥിരീകരിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. വനമേഖലയിൽ മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നതായി ഇൻപുട്ടുകൾ ലഭിച്ചിട്ടുണ്ട്. പഹൽഗാം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഭീകരനാണോ കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതോടെ പൊതുജനം നീങ്ങുന്നത് നിയന്ത്രിച്ചിട്ടുണ്ട്. ഭീകര സാന്നിദ്ധ്യത്തെക്കുറിച്ചുള്ള സൂചനയെത്തുടർന്ന് സൈന്യം ആക്രമണപരമായ തിരച്ചിലിന് തുടക്കം കുറിച്ചു. മുൻപ് റിപ്പോർട്ടുകൾക്കനുസരിച്ച് ഷോപ്പിയാൻ മേഖലയിലും സമീപപ്രദേശങ്ങളിലും ഭീകരർ ശല്യമായി […]