ശുഭാംശുവിന്റെ ബഹിരാകാശയാത്ര: ഇന്ത്യയ്ക്ക് അഭിമാന നിമിഷം, സ്പേസ് എക്സ് പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്തു
ബഹിരാകാശത്തിലെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇന്ത്യ. ആക്സിയം-4 ദൗത്യത്തിനിടയിലായി സ്പേസ് എക്സ് നിർമ്മിച്ച ക്രൂ ഡ്രാഗൺ പേടകം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഡോക്ക് ചെയ്തു. പിന്നാലെ ഇന്ത്യക്കാരൻ ശുഭാംശു ശുക്ലയും സംഘവും നിലയത്തിലേക്ക് പ്രവേശിച്ചു. 41 വർഷത്തിനുശേഷം ഇന്ത്യക്കാരന് ബഹിരാകാശത്തിലെത്തി പുതിയ ചരിത്രം സൃഷ്ടിക്കുകയാണ് ശുഭാംശു. അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ്. 14 ദിവസത്തെ ദൗത്യത്തിനിടെ ആരോഗ്യവും കൃഷിയും ജീവശാസ്ത്രവും ഉൾപ്പെടെ 60 ശാസ്ത്രീയ പരീക്ഷണങ്ങളാണ് സംഘം നടത്തുന്നത്. ഇതോടെ ഗഗനയാൻ പോലുള്ള […]







































































































































































































































































































































